ന്യൂഡല്‍ഹി: എട്ടാം ക്ലാസിനെ യു.പി ക്ലാസുകള്‍ക്ക് ഒപ്പം ചേര്‍ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിലെ യു.പി സ്കൂളുകളുടെ ഘടന മാറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പിലീല്‍ അടുത്ത മാസം 22ന് സുപ്രീം കോടതി വാദം കേള്‍ക്കും. കേന്ദ്രനിയമം ഉണ്ടായിട്ടും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെ.ഇ.ആര് പ്രകാരമാണെന് കാട്ടി യു.പി സ്കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
2019ലാണ് പുതിയ ദേശീയ വിദ്യാഭ്യാസനിയമത്തിന് ഹൈക്കോടതി ഫുള്‍ ബെഞ്ച് അംഗീകാരം നല്‍കിയത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി (എല്‍.പി) വിഭാഗത്തിലേക്കും ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി (യു.പി) വിഭാഗത്തിലേക്കും മാറ്റുന്നതാണ് പുതിയ വിദ്യാഭ്യാസ നിയമം. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാമാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാല്‍പ്പതോളം സ്കൂള്‍ മാനേജ്മെന്റുകള്‍ നല്കിയ ഹരജികളിലാണ് 2019ല്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടുള്ളത്.