തലശ്ശേരി: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഭരണസമിതിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. സിനിമാ താരം നാദിര്‍ശ രക്ഷാധികാരിയായ സമിതിയുടെ പ്രസിഡന്റ് തലശ്ശേരി കെ. റഫീഖ് ആണ്. ജനറല്‍ സെക്രട്ടറിയായി ജയരാജിനേയും വൈസ്പ്രസിഡന്റുമാരായി മുഹമ്മദലി, സുബൈര്‍ കൊളക്കാടന്‍ എന്നിവരേയും ട്രഷററായി അഷ്‌റഫ് കെ.കെയേയും ചീഫ് കോ-ഓര്‍ഡിനേറ്ററായി സുനില്‍ കല്ലൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറിയായി താജുദ്ദീന്‍ ചാവക്കാടിനേയും തിരഞ്ഞെടുത്തു. ടി.ചാമിയാറാണ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍. കലാകാരന്മാര്‍ നന്മയുടെ സന്ദേശ വാഹകരായി ഉണര്‍ന്ന് മുന്നേറുവാനും ഒരേയൊരിന്ത്യ- ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായി ഏപ്രിലില്‍ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ മിഡില്‍ ഈസ്റ്റില്‍ നടത്തുവാന്‍ പോകുന്ന ‘ഇതിഹാസ ഭാരതം’ എന്ന സ്‌നേഹ പ്രയാണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ചരിത്ര സംഭവമാക്കി മാറ്റാന്‍ പ്രവാസികളായ മലയാളികള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തിലൂടെ യോഗം ആഹ്വാനം ചെയ്തു. മുഹമ്മദലി മട്ടനൂര്‍, സുബൈര്‍ കൊളക്കാടന്‍, സുനില്‍ കലൂര്‍, അശ്‌റഫ് കെ.കെ, ജയരാജ് മലപ്പുറം എന്നിവര്‍ സംസാരിച്ചു. പുതിയ ഭരണസമിതിയുടെ നേതൃത്തില്‍ അക്കാദമിയുടെ മുഖ്യ മുദ്രാവാക്യമായ മാനവികതയുടെ പരിപോഷണത്തിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍ കേരളത്തിലുടനീളവും വിദേശത്തും നടത്താന്‍ തീരുമാനിച്ചു. നൂറ് പേരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ വികസിപ്പിക്കുവാനും തീരുമാനമായി.