ആലപ്പുഴ: ഒരു സമരവും ചെയ്യാതെ ചില സമൂഹങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തു പോകുമ്പോള്‍ ലത്തീന്‍ സമുദായം വലിയ സമ്മര്‍ദങ്ങള്‍ നടത്തിയിട്ടും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ പോകുന്നത് ഗൗരവമായി കാണണമെന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. ആലപ്പുഴ കര്‍മസദനില്‍ നടന്ന കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന്‍ സമുദായത്തിന്റെ പ്രതിനിധികള്‍ നിയമ നിര്‍മാണ-ഉദ്യോഗതലങ്ങളില്‍ താക്കോല്‍ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളില്‍ നിന്നും മോചനം ലഭിക്കുകയുള്ളൂ. ഇതരമതത്തിലെ ജനങ്ങളുമായുള്ള ആരോഗ്യപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ലത്തീന്‍ സമുദായത്തിന്റെ തനിമ കാത്തുസൂക്ഷിച്ച് സംഘടിതരാകണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കൃപാസനം ഡയരക്ടര്‍ ഡോ.ഫാ.വി.പി ജോസഫ് വലിയ വീട്ടില്‍, ഫാ.ജോണ്‍സന്‍ പുത്തന്‍വീട്ടില്‍, കെ.എല്‍.സി.എ സംസ്ഥാന ട്രഷറര്‍ എബി കുന്നേല്‍പറമ്പില്‍ , ടി.എ. ഡാല്‍ഫിന്‍, ഇ.ഡി. ഫ്രാന്‍സീസ്, ബേബി ഭാഗ്യോദയം, ജസ്റ്റീന ഇമ്മാനുവല്‍ , ബിജു ജോസി, എന്നിവര്‍ പ്രസംഗിച്ചു. കെ.എല്‍.സി.എയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ.തോമസിനെ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. ബിജു ജോസി കരുമാഞ്ചേരിയാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി രതീഷ് ആന്റണിയേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍-വിന്‍സി ബൈജു, അനില്‍ ജോസ്, ബേബി ഭാഗ്യോദയം, ജോസഫ് കുട്ടി, സാബു പനക്കപ്പിള്ളി, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്,നൈജോ അറക്കല്‍. സെക്രട്ടറിമാര്‍- അഡ്വ. മഞ്ജു.ആര്‍, ഷൈജ ടീച്ചര്‍, ജോണ്‍ ബാബു, പൂവം ബേബി, സാബു വി. തോമസ്, .ഹെന്‍ട്രി വിന്‍സെന്റ്.