നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഉദ്യാനവും നടപ്പാതയും സംരക്ഷിക്കണം: എം. മുകുന്ദന്‍

നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഉദ്യാനവും നടപ്പാതയും സംരക്ഷിക്കണം: എം. മുകുന്ദന്‍

മാഹി:നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ഭരണകൂടം നിറം ചാര്‍ത്തുമ്പോഴാണ് വികസനത്തിന്റെ ചിറക് വിടര്‍ത്താന്‍ ഒരു സമൂഹത്തിന് സാധിക്കുന്നതെന്ന് എം.മുകുന്ദന്‍ പറഞ്ഞു. ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഉദ്യാനവും, നടപ്പാതയുമെല്ലാം തുടര്‍പരിചരണമില്ലാതെ നാശോന്‍മുഖമായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുജന പങ്കാളിത്തത്തോടെ ഇവ സംരക്ഷിക്കപ്പെടണമെന്നും മയ്യഴി ടാഗോര്‍ ഉദ്യാനത്തില്‍ വോക്ക് വേ മോണിങ്ങ് സ്റ്റാര്‍ സംഘടിപ്പിച്ച നവവത്സരാഘോഷ ചടങ്ങില്‍ മുഖ്യഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എ.വി യൂസഫ് അധ്യക്ഷത വഹിച്ചു. പുതു പദ്ധതികള്‍ കൊണ്ടുവരുന്നതിനേക്കാള്‍ പാതി വഴിയില്‍ നിലച്ചുപോയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, അസ്ലം ആര്യ ഗ്രൂപ്പ് സംസാരിച്ചു. നൗഫല്‍ ഫ്‌ളോറ സ്വാഗതവും, ഷാജി ഫോര്‍ട്ട് നന്ദിയും പറഞ്ഞു. സി.എച്ച്.സിറാജുദ്ദീന്‍, സെമീര്‍ പ്ലൈഹോം, ഷാഫി അഴിയൂര്‍, ഉസ്മാന്‍ പെരിങ്ങാടി നേതൃത്വം നല്‍കി. കൂറ്റന്‍ കേക്ക് മുറിച്ച് പുതുവത്സരാഘോഷം നടത്തി. വിവിധ കലാപരിപാടികളുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *