കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മികച്ച കവറേജിന് അച്ചടി-ദൃശ്യ -ശ്രവ്യ – ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. ജേതാക്കള്‍ക്ക് ശില്‍പവും പാരിതോഷികവും നല്‍കും. ഓരോ അവാര്‍ഡിനും വെവ്വേറെ എന്‍ട്രികളാണ് നല്‍കേണ്ടത്. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ട് (ഇംഗ്ലീഷ് /മലയാളം), കാര്‍ട്ടൂണ്‍, ഫോട്ടോഗ്രാഫ് എന്നിവക്കുള്ള എന്‍ട്രികള്‍ അവ പ്രസിദ്ധീകരിച്ച ഒറിജിനല്‍ പത്രവും മൂന്ന് പകര്‍പ്പുകളും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും സഹിതം സമര്‍പ്പിക്കണം. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജുകള്‍ എന്‍ട്രിക്കൊപ്പം ജനുവരി രണ്ട് മുതല്‍ ഒന്‍പത് വരെ പ്രസിദ്ധീകരിച്ച മികച്ച 10 വാര്‍ത്തകളുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും സ്ഥാപന മേധാവികളുടെ കത്തും സഹിതം സമര്‍പ്പിക്കണം.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ക്യാമറാമാന്‍, എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കും. ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടിനായി പരമാവധി അഞ്ച് മിനുട്ട് വരെ നീളുന്ന ന്യൂസ് സ്റ്റോറികള്‍ പരിഗണിക്കും. ദൃശ്യ മാധ്യമത്തിലെ മികച്ച ക്യാമറാമാനുള്ള അവാര്‍ഡിന് പരിഗണിക്കുന്നതിനായി ന്യൂസ് വീഡിയോകള്‍ സമര്‍പ്പിക്കണം. ദൃശ്യമാധ്യമ വിഭാഗങ്ങളിലെ സമഗ്ര കവറേജിന് അയക്കുന്ന എന്‍ട്രികളോടൊപ്പം സ്ഥാപനം 2023 ജനുവരി രണ്ട് മുതല്‍ ഒന്‍പത് വരെ ചെയ്ത മികച്ച 10 വാര്‍ത്തകളുടെ റിപ്പോര്‍ട്ടും എഴുതി തയ്യാറാക്കിയ മൂന്ന് പേജില്‍ അധികരിക്കാത്ത അവലോകന റിപ്പോര്‍ട്ടും അതേ വാര്‍ത്തകളുടെ വിഷ്വല്‍സ് ഉള്‍പ്പെടുത്തി പരമാവധി അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയും സഹിതം സമര്‍പ്പിക്കേണ്ടതാണ്.
ശ്രവ്യമാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിന് അയക്കുന്ന എന്‍ട്രികള്‍ക്കൊപ്പം സ്ഥാപനം 2023 ജനുവരി രണ്ട് മുതല്‍ ഒമ്പത് വരെ ചെയ്ത മികച്ച 10 പരിപാടിയുടെ ശബ്ദലേഖനം ഉള്‍പ്പെടുത്തി പരമാവധി അരമണിക്കൂര്‍ നീളുന്ന ഓഡിയോ ക്ലിപ്പ് സഹിതം നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തിലെ മികച്ച കവറേജിന് അയക്കുന്ന എന്‍ട്രികളോടൊപ്പം സ്ഥാപനം 2023 ജനുവരി രണ്ട് മുതല്‍ ഒമ്പത് വരെ ചെയ്ത മികച്ച 10 പരിപാടിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി പരമാവധി അരമണിക്കൂര്‍ നീളുന്ന റിപ്പോര്‍ട്ട്/ വീഡിയോ സഹിതം നല്‍കേണ്ടതാണ്. ദൃശ്യ ശ്രവ്യ ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡിനുള്ള മുഴുവന്‍ എന്‍ട്രികളും പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 15.
അവാര്‍ഡ് കാറ്റഗറി: അച്ചടി മാധ്യമം – പത്രങ്ങള്‍ക്ക് മികച്ച റിപ്പോര്‍ട്ട് (ഇംഗ്ലീഷ് /മലയാളം ), വാര്‍ത്താ ചിത്രം, മികച്ച കാര്‍ട്ടൂണ്‍ സമഗ്ര കവറേജ് ( ജനുവരി രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള ന്യൂസ് സ്റ്റോറികള്‍ )ദൃശ്യ മാധ്യമം – മികച്ച റിപ്പോര്‍ട്ട്, മികച്ച ക്യാമറ പേഴ്‌സണ്‍ മികച്ച സമഗ്ര കവറേജ് ( ജനുവരി രണ്ട് മുതല്‍ ഒന്‍പത് വരെയുള്ള ന്യൂസ് സ്റ്റോറികള്‍)
ഓണ്‍ലൈന്‍ മീഡിയ- മികച്ച കവറേജ് (ജനുവരി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള ന്യൂസ് സ്റ്റോറികള്‍) ശ്രവ്യ മാധ്യമം- മികച്ച കവറേജ് (ജനുവരി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള കലോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍).
അപേക്ഷകള്‍ അയക്കേണ്ട വിലാസം – സി.എ സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയരക്ടര്‍(ജനറല്‍) ആന്‍ഡ് ജനറല്‍ കണ്‍വീനര്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവം-2022, പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, 695014. ഇമെയില്‍ വിലാസം – adpigen.dge@kerala.gov.in.
മനോജ് കുമാര്‍ സി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയം, മാനാഞ്ചിറ, കോഴിക്കോട് 673001. ഇമെയില്‍ വിലാസം-ddekkd. dge@kerala.gov.in