ജപ്പാനെ പിന്തള്ളി ഇന്ത്യ; ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി

ജപ്പാനെ പിന്തള്ളി ഇന്ത്യ; ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാഹനവിപണിയില്‍ ജപ്പാനെ മറിക്കടന്ന് ഇന്ത്യ. നിക്കി ഏഷ്യ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്ത്യ ജപ്പാന മറിക്കടന്ന് വാഹനവിപണിയില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങള്‍ ഡെലിവറി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പന മൊത്തം 4.25 ദശലക്ഷം യൂണിറ്റിലെത്തി.
ആഗോള വാഹന വിപണിയില്‍ 2021-ല്‍ ചൈന 26.27 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യു.എസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പാദത്തിലെ വില്‍പ്പന കണക്കുകള്‍ കൂടി പുറത്തു വരുന്നതോടെ ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്. ടാറ്റ മോട്ടോഴ്സും മറ്റ് വാഹന നിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാന ഫലങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വാഹന വിപണിയില്‍ വമ്പന്‍ മുന്നേറ്റം ഉണ്ടായതായി നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ല്‍ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2019-ല്‍ ഇതില്‍ അല്‍പ്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്പാ പ്രതിസന്ധിയെ തുടര്‍ന്ന് 4 ദശലക്ഷം യൂണിറ്റില്‍ താഴെയായി 2019 ലെ വില്‍പ്പന.

2020-ല്‍ കൊവിഡ് മഹാമാരി കാരണം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ വാഹന വില്‍പ്പന 3 ദശലക്ഷം യൂണിറ്റിന് താഴെയായി കുറഞ്ഞു. എന്നാല്‍ 2021-ല്‍ വില്‍പ്പന വീണ്ടും ഉയര്‍ന്ന് 4 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്തില്‍ ഭൂരിഭാഗവും. മാരുതി സുസുക്കി്ക്കൊപ്പം ടാറ്റ മോട്ടോഴ്സും മറ്റ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളും കഴിഞ്ഞ വര്‍ഷം വില്‍പ്പന വളര്‍ച്ച കൈവരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *