കലോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ കാറിന് തീപിടിച്ചു

കലോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ കാറിന് തീപിടിച്ചു

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ കാറിന് തീപിടിച്ചു. ജീവന്‍ ടി.വി കോഴിക്കോട് ബ്യൂറോ ചീഫ് അജീഷ് അത്തോളിയുടെ നിര്‍ത്തിയിട്ട മാരുതി ഓള്‍ട്ടോ കാറിനാണ് തീ പിടിച്ചത്. കലോത്സവം മുഖ്യ വേദിയ്ക്ക് മുന്‍പില്‍ പോളിടെക്‌നിക് ക്യാമ്പസില്‍ വച്ചാണ് സംഭവം. കുടുംബശ്രീ ക്ലീനിംഗ് ജോലി ചെയ്യുന്നവര്‍ കാറില്‍ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്നവരെ ശ്രദ്ധയില്‍പ്പെടുത്തുകയയിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സെത്തി തീ കെടുത്തി. കാറിനകത്തുള്ള വയറിംഗ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. മുന്‍ സീറ്റ് പൂര്‍ണ്ണമായും പിറകിലെ സീറ്റ് ഭാഗികമായും കത്തി നശിച്ചു. സംഭവസ്ഥലത്ത് നടക്കാവ് പോലിസെത്തി പരിശോധന നടത്തി. കാറിനകത്തുള്ള സാധന സാമഗ്രികള്‍ കലോത്സവ പവലിയനിലേക്ക് നേരത്തെ കൊണ്ട് പോയിരുന്നു. തീപിടിത്തത്തില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *