കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍, ആതിഥേയര്‍ തൊട്ടുപിന്നില്‍

കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍, ആതിഥേയര്‍ തൊട്ടുപിന്നില്‍

കോഴിക്കോട് : 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിനം പിന്നിടുമ്പോള്‍ 458 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് 448 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 439 പോയിന്റുള്ള തൃശൂരും 427 പോയിന്റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം കാര്‍മെല്‍ ഇ.എം എച്ച്.എസ്.എസാണ് 87 പോയിന്റുമായി ഒന്നാമത്. കണ്ണൂര്‍ സെന്റ് തെരാസസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് 73 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ആകെയുടെ 239ല്‍ 119 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 9ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങള്‍ വേദി കയറും. തിരുവാതിരക്കളി, കുച്ചിപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളല്‍ തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.

Share

Leave a Reply

Your email address will not be published. Required fields are marked *