എന്‍.ഐ.ടി കാലിക്കറ്റും യു.കെയിലെ ബെല്‍ഫാസ്റ്റിലുള്ള അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയുമായി ഗവേഷണ സഹകരണത്തിനും വിദ്യാര്‍ത്ഥി/ഫാക്കല്‍റ്റി എക്സ്ചേഞ്ചുകള്‍ക്കുമായി ഇന്ന് ഉച്ചയ്ക്ക് എന്‍.ഐ.ടി.സിയിലെ ബോര്‍ഡ് റൂമില്‍ വെച്ച് ധാരണാപത്രം ഒപ്പുവച്ചു. എന്‍.ഐ.ടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. പോള്‍ സീറൈറ്റ് (അസാന്നിധ്യത്തില്‍) എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ജോയിന്റ് പി.എച്ച്.ഡി ഗൈഡന്‍സ്, യു.ജി, പി.ജി വിദ്യാര്‍ത്ഥികളുടെ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍, രണ്ട് സര്‍വകലാശാലകള്‍ തമ്മിലുള്ള സംയുക്ത പ്രൊജക്ടുകള്‍ തുടങ്ങിയ അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ധാരണാപത്രം തുടക്കമിടുമെന്ന് ഡയറക്ടര്‍ സൂചിപ്പിച്ചു.
ബെല്‍ഫാസ്റ്റ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ബില്‍റ്റ് എന്‍വയോണ്‍മെന്റിലെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ജയന്ത മൊണ്ടല്‍, അള്‍സ്റ്റര്‍ സര്‍വകലാശാലയിലെ എനര്‍ജി ആന്‍ഡ് ബില്‍ഡിങ് സര്‍വീസസ് ലക്ചറര്‍ ഡോ. നിഖില്‍ കുമാര്‍ ഷാ, പ്രൊഫ. സതീദേവി പി.എസ് (ഡെപ്യൂട്ടി ഡയറക്ടര്‍), പ്രൊഫ. സമീര്‍ എസ്.എം, (ഡീന്‍ അക്കാദമിക്), പ്രൊഫ പി.പി അനില്‍ കുമാര്‍ (ഡീന്‍ അലുമ്നി അഫയേഴ്സ്), ഡോ. എം.കെ രവിവര്‍മ്മ (സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് ചെയര്‍പേഴ്സണ്‍), പ്രൊഫ. സോണി വര്‍ഗീസ് (എച്ച്.ഒ.ഡി എസ്.എം.എസ്.ഇ), ഡോ. ഷിജോ തോമസ് (എസ്.എം.എസ്.ഇ) എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. നിഖില്‍ കുമാര്‍ ഷായും ഡോ. ജയന്ത മൊണ്ടലും എന്‍.ഐ.ടി.സിയിലെ ഡോ. ഷിജോ തോമസും (എസ്.എം.എസ്.ഇ) ചേര്‍ന്നുള്ള റോയല്‍ സൊസൈറ്റി യു.കെ ധനസഹായം നല്‍കിയ എക്സ്ചേഞ്ച് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ ധാരണാപത്രം സാക്ഷാത്കരിച്ചത്.