കോഴിക്കോട്: മതസൗഹാര്‍ദത്തിനായി ശബ്ദമുയര്‍ത്തുകയും കോഴിക്കോട്ടെ എഴുത്തുകാരുടെ കൂട്ടായ്മ ഒരുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്ത എഴുത്തുകാരനും സാമുഹികപ്രവര്‍ത്തകനും ആയിരുന്നു എന്‍.പി മുഹമ്മദ് എന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. കാരപ്പറമ്പ് വാഗ്ഭടാനന്ദാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്‍.പി മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ എം. മുകുന്ദന്‍. സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. ആരാധനയോടെയാണു താന്‍ ചെറുപ്പത്തില്‍ അദ്ദേഹത്തെ നോക്കിയിരുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. വാഗ്ഭടാനന്ദ ട്രസ്റ്റില്‍ എന്‍.പി സജീവമായിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. യോഗത്തില്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.എ ശിഷന്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.ആര്‍ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. എ.ടി അബ്ദുള്ള കോയ, കെ.എസ് വെങ്കിടാചലം, എന്‍.ഇ മനോഹര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പിയുടെ ബന്ധുക്കളും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.