കോഴിക്കോട്: ഫുട്‌ബോളിനെ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും ഫുട്‌ബോള്‍ ഇതിഹാസം പെലെ വഹിച്ച പങ്ക് വലുതാണെന്ന് ബ്രസീല്‍ ഫാന്‍സ് ആഴ്ചവട്ടം, ആഴ്ചവട്ടം സുഹൃത്ത് സംഘം, ഈസ്റ്റ് മങ്കാവ് സ്‌പോര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍, ബ്ലെസ്സിങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ അനുശോചന യോഗം അഭിപ്രായപ്പെട്ടു. ചടങ്ങില്‍, ബ്രസീല്‍ ഫാന്‍സ് ആഴ്ചവട്ടം പ്രസിഡന്റ് മണ്ണ്കണ്ടി സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വാടിയില്‍ നാസര്‍, കാഞ്ഞിരക്കണ്ടി ഇയ്യാസുദ്ദീന്‍, ഫൗഷാദ് പുതിയറമാളിയേക്കല്‍, രൂപേഷ് അണ്ടിപ്പറ്റ്, അന്‍വര്‍ ഹുസൈന്‍ ജോനകശ്ശേരി, ഹാഷിം എം. ടി, ആദം എം. ടി, കെ.പി അജയകുമാര്‍, ഗഫൂര്‍ മണപ്പാട്ട്, രാജേന്ദ്രന്‍ മക്കട മണക്കോട്ട്, യാസീന്‍ മുഹമ്മദ്, നൗഷാദ് കെ. എം (ക്വിക്ക് വേ ഇലക്ട്രിക്കല്‍സ്), വടേരി സലാം എന്നിവര്‍ സംസാരിച്ചു. എ. വി ശിവപ്രകാശ്, (ബ്രിസ്റ്റോള്‍ ടയര്‍സ് എം. ഡി) നന്ദി പറഞ്ഞു.