കോഴിക്കോട്: ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്‍ കോഴിക്കോട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചിന് വ്യാഴാഴ്ച 11 മണിക്ക് ഇന്‍കം ടാക്‌സ് ഓഫിസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധര്‍ണ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. എല്‍.ഐ.സി ഓഫ് ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, കൂടുതല്‍ ഷെയര്‍ വില്‍പ്പന അവസാനിപ്പിക്കുക, ‘ബീമാ സുഗം’ പോര്‍ട്ടല്‍ (ചാനല്‍) ഉപേക്ഷിക്കുക, പോളിസി ഓണ്‍ലൈന്‍ വില്‍പ്പനയും റിബേറ്റും അവസാനിപ്പിക്കുക, പോളിസി ഉടമകളുടെ സോവറിന്‍ ഗ്യാരന്‍ിയും , നോണ്‍ പാര്‍ പോളിസി ലാഭവിഹിതം ഉള്‍പ്പടെയുള്ള ബോണസ് നിലനിര്‍ത്തുക, ഏജന്റുമാരുടെ കമ്മീഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക. കമ്മീഷന്‍ ഘടനയില്‍ മാറ്റം വരുത്തരുത്, 60 വയസ് കഴിഞ്ഞ എല്ലാ എല്‍.ഐ.സി ഏജന്റുമാര്‍ക്കും പ്രതിമാസം 10000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം എല്‍ഐ.സി രംഗത്തെ തൊഴില്‍ നിഷേധത്തിന് കാരണമാകരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് രവീന്ദ്രന്‍ സി.ഒ, ജനറല്‍ സെക്രട്ടറി അയ്യപ്പന്‍ എം.പി, ജില്ലാ സെക്രട്ടറി വി. ഷൈലജ എന്നിവര്‍ സംബന്ധിച്ചു.