തിരുവനന്തപുരം കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിനെ അറിയാം

തിരുവനന്തപുരം കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിനെ അറിയാം

  • മൃഗങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്നവരുടെ അവസാന അഭയകേന്ദ്രം

2018 ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം കുടപ്പനക്കുന്ന് കലക്ടറേറ്റ് ജങ്ഷനില്‍ സ്ഥാപിതമായ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ ഇന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനസ്തംഭമാണ്. സംസ്ഥാനത്തെ മുഴുവന്‍ മൃഗാശുപത്രികളുടെയും റഫറല്‍ ആശുപത്രിയായി വര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ദിനംപ്രതി 60-100 നുമിടയില്‍ മൃഗങ്ങള്‍ ചികില്‍സ തേടിയെത്തുന്നു. 5-10 നുമിടയില്‍ മേജര്‍ ശസ്ത്രക്രിയകളും നടക്കുന്ന ഈ സ്ഥാപനം മൃഗസംരക്ഷണ രംഗത്ത് വകുപ്പിന്റെ ഒരേയൊരു റഫറല്‍ ഹോസ്പിറ്റലാണ്. 24 മണിക്കൂറും മൃഗങ്ങളുടെ ജീവരക്ഷയ്ക്കായി സദാസജ്ജരായിരിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടാണ്. മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഈ മൃഗാശുപത്രി പൂര്‍ണശ്രദ്ധയും അര്‍പ്പിച്ചിരിക്കുന്നത്. റഫറല്‍ ഹോസ്പിറ്റല്‍ ആണെങ്കിലും അപകടങ്ങള്‍, ഗര്‍ഭ/ പ്രസവ സംബന്ധം, വിഷബാധ എന്നീ മൂന്ന് അടിയന്തിര സാഹചര്യങ്ങളില്‍ റഫറന്‍സ് കത്തില്ലാതെയും ചികില്‍സ നല്‍കും.

ആധുനിക സംവിധാനങ്ങള്‍

  • വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന അത്യാധുനിക മൃഗരോഗനിര്‍ണയ സംവിധാനങ്ങള്‍ തന്നെയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിന്റെ പ്രത്യേകത.
  • കാര്‍ഷിക ആദായകരമാകുന്ന മൃഗങ്ങളായ പശു,ആട് തുടങ്ങിയവയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസ് മാത്രം.
  • അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പകുതിയില്‍ താഴെ മാത്രം ഫീസ് നല്‍കിയാല്‍ മതി.
  • എത്ര ഗുരുതരമായ രോഗമാണെങ്കിലും തിരിച്ചറിഞ്ഞു ചികില്‍സിച്ചു മാറ്റാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഇടം.
  • മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍
  • ഡയാലിസിസ് സിസ്റ്റം
  • ഇന്‍ക്യൂബേറ്റര്‍
  • ഗ്യാസ് അനേസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍
  • സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് ലൈന്‍ സിസ്റ്റം
  • ഇലക്ട്രോ ക്വാട്ടറി യൂണിറ്റ്
  • ശസ്ത്രക്രിയ സംവിധാനം
  • യു.വി ലൈറ്റ് ഫ്യുമിഗേഷന്‍
  • എന്‍ഡോസ്‌കോപ്പി വന്ധ്യംകരണ സര്‍ജറി
  • ചെറിയ മൃഗങ്ങള്‍ക്കുള്ള സര്‍ജറി റൂം
  • വലിയ മൃഗങ്ങള്‍ക്കുള്ള സര്‍ജറി റൂം
  • വിസിറ്റേര്‍സ് ലോഞ്ച്
  • ആംബുലന്‍സ് സംവിധാനം
  • ഇലക്ട്രോ കാര്‍ഡിയോഗ്രാം
  • എക്കോ കാര്‍ഡിയോഗ്രാം
  • അള്‍ട്രാ സൗണ്ട് സ്‌കാനര്‍
  • എക്‌സ് റേ 500 Mah
  • റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍
  • അത്യാധുനിക ലബോറട്ടറി
  • ഹെമറ്റോളജി
  • ബയോകെമിസ്ട്രി
  • എഫ്.എന്‍.എ.സി
  • ഫാര്‍മസി
Share

Leave a Reply

Your email address will not be published. Required fields are marked *