സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം

തലശ്ശേരി:കേരളത്തിലെ 01/04/2013 മുതല്‍ സര്‍വീസില്‍ കയറിയ മുഴുവന്‍ ജീവനക്കാരേയും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ച് മുഴുവന്‍ ജീവനക്കാരേയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നും, 56 വയസ്സില്‍ ജീവനക്കാരെ പിടിച്ച് പുറത്താകുന്ന പെന്‍ഷന്‍ പദ്ധതി മാറ്റി പെന്‍ഷന്‍ പ്രായം 60 വയസാക്കണമെന്നും കേരള എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ യാത്രയയപ്പ് സമ്മേളനം സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു. 2021 മുതല്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനുള്ള നാല് ഗഡു കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷന്‍ ജില്ലാ യാത്രയയപ്പ് സമ്മേളനം തലശ്ശേരി നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.എം.ജെ മുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ജതീന്ദ്രന്‍ കുന്നോത്ത്, ടി.കെ. ഗീത എന്നിവര്‍ക്ക് ഉപഹാരം നല്‍കി , സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.പി പ്രശോബ് കൃഷ്ണന്‍ , ഡി.ഹരികുമാര്‍ , എന്‍.സത്യാനന്ദന്‍ , സണ്‍ഷൈന്‍ എന്നിവര്‍ ഉന്നത വിജയം കൈവരിച്ച അനധ്യാപകരുടെ മക്കള്‍ക്ക് ഉപഹാരം നല്‍കി സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്. എ.രാജേഷ് കുമാര്‍ , സംസ്ഥാന ട്രഷറര്‍ ഇ.എം ഹരി മുഖ്യപ്രഭാഷണം നടത്തി. ബി.ഇ.എം.പി ഹെഡ്മിസ്ട്രസ് ലില്ലി സ്റ്റാന്‍ലി, ജെ.ലിജ, കാലിക്കോടന്‍ രാജേഷ്, ഇ.മനോഹരന്‍, എന്‍.സി.ടി ഗോപീകൃഷ്ണന്‍, ടി.പി ഇസ്മയില്‍ , എസ്.ജോസഫ് , രഞ്ജിത് കരാറത്ത്, സുധീഷ് ആര്‍.കെ , ശ്രീരാജു ജോസഫ് ,വി. ജയേഷ് , ജിജി ജോണ്‍ , കെ.ഖാലിദ് , സി.റജി, അബ്ദുള്‍ ഫസല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി. സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *