മാഹി: മാഹി അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്.സി തൃക്കരിപ്പൂര്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തൃശൂര്‍ ജിംഖാനയെ തോല്‍പ്പിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. ഫുട്ബാള്‍ മാന്ത്രികന് പെലെയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് കളി ആരംഭിച്ചത്. സി.എച്ച് പ്രഭാകരന് അനുസ്മരണഭാഷണം നടത്തി. ഫ്രാന്‍സില്‍ വെച്ച് തന്റെ ചെറുപ്പകാലത്ത് പാര്‍ക്ക് ദെ ഫ്രാന്‍സ് മൈതാനത്ത് പെലെയുടെ കളി നേരില്‍ കണ്ട മയ്യഴിയിലെ മുന്‍ ഫുട്ബാള്‍ കളിക്കാരനും ഫ്രഞ്ച് സൈനികനുമായിരുന്ന പനങ്ങാടിന് ബാലനും, പ്രമുഖ പ്രവാസി വ്യവസായി അജിത്ത് വളവിലുലും വിശിഷ്ടാതിഥികളായി. ഇന്ന്കളിയില്ല. നാളെ ആദ്യ സെമി ഫൈനല്‍ നടക്കും. എ.എഫ്.സി.വയനാട്, തൃക്കരിപ്പൂര്‍ എഫ്.സിയെ നേരിടും.