കാറും ബസ്സും കൂട്ടിയിടിച്ച് ഗുജറാത്തില്‍ ഒന്‍പത് പേര്‍ മരിച്ചു; 28 പേര്‍ക്ക് പരുക്ക്

കാറും ബസ്സും കൂട്ടിയിടിച്ച് ഗുജറാത്തില്‍ ഒന്‍പത് പേര്‍ മരിച്ചു; 28 പേര്‍ക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ബസ്സും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. ജില്ലയിലെ നവസാരിയിലെ ദേശീയപാതയില്‍ വച്ചാണ് അപകടം നടന്നത്. ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായി, തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ് കാറില്‍ ഇടിക്കുകയായിരുന്നു. സൂറത്തില്‍ നടന്ന പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവ പരിപാടിയില്‍ പങ്കെടുത്ത് വല്‍സാദിലേക്ക് മടങ്ങുകയായിരുന്നുവരാണ് ബസ്സിലുണ്ടായിരുന്നത്.

കാറിലുണ്ടായിരുന്ന എട്ട് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് ഡ്രൈവര്‍ ആശുപത്രിയില്‍വച്ചും മരണത്തിന് കീഴടങ്ങി. ബസ് യാത്രികര്‍ക്കാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലിസ് ബസ് റോഡില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *