സെക്യൂരിറ്റി ജീവനക്കാര്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കൂട്ടമായി പ്രവര്‍ത്തിക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

സെക്യൂരിറ്റി ജീവനക്കാര്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കൂട്ടമായി പ്രവര്‍ത്തിക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: യുണൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഓഫ് എക്‌സ് – സര്‍വീസ്‌മെന്‍ സംസ്ഥാന സമ്മേളനം ഇന്ന് (30)ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ വെച്ച് ചേര്‍ന്നു. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.പി സൂര്യനാരായണന്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്യൂരിറ്റി ഓഫിസര്‍ അരവിന്ദാക്ഷന്‍. കെ.ടി മുഖ്യപ്രഭാഷണം നടത്തി. കേരള പോലിസ് ഓഫിസേഴ്സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് റിട്ടേര്‍ഡ് എസ്.ഐ പി. ജയകൃഷ്ണന്‍ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രെയിനിങ് ക്ലാസില്‍ മുഖ്യ ക്ലാസെടുത്തു. വി.ടി രമേശ് ബാബു, ഉസ്മാന്‍ കടവത്ത്, പ്രകാശന്‍ പുതിയാപ്പ, കെ.ശോഭന, ഇ. ബാലകൃഷ്ണന്‍, ഇ.പി മനോഹരന്‍, ആര്‍.കെ വേലായുധന്‍, പി. ശൈലജ, എം.കുഞ്ഞിരാമനുണ്ണി, സി.സാദാനന്ദക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
സെക്യൂരിറ്റി സേവനം ജനോപകാരപ്രദമാക്കുവാന്‍ സര്‍വീസ് കാര്യക്ഷമമാക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശം സമ്മേളനം പ്രമേയത്തിലൂടെ ഐകകണ്‌ഠ്യേന അംഗീകരിക്കുകയും സേവനം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ റിട്ടേര്‍ഡ് സുബേദാര്‍ മേജര്‍. കെ. കെ. ചന്ദ്രന്‍ സ്വാഗതം പറയുകയും ജനറല്‍ കണ്‍വീനര്‍ റിട്ടേര്‍ഡ് സുബേദാര്‍ ടി.യു ദിവാകരന്‍ നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *