കോൺഗ്രസിൽ ജനാധിപത്യ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തും

കോഴിക്കോട് : കോൺഗ്രസിനകത്ത് നഷ്ടപ്പെട്ട മതേതര ജനാധിപത്യമൂല്യങ്ങൾ തിരിച്ചുപിടിക്കാൻ കൂട്ടായ്മയിലൂടെ പ്രവർത്തനം ശക്തമാക്കുമെന്ന് ചെയർമാൻ ആലംകോട് സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ ഉള്ളിയേരി കേന്ദ്രീകരിച്ച് ആയിരത്തോളം പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. കോൺഗ്രസ്സ്, യൂത്ത്‌കോൺഗ്രസ്സ് ഭാരവാഹികളും കൂട്ടായ്മയുടെ നേതൃത്വത്തിലുണ്ട്. അഖിലേന്ത്യാതലത്തിൽ തന്നെ കോൺഗ്രസ്സിന്റെ പ്രവർത്തനശൈലിയിൽ മാറ്റം വരണം. ഗുലാംനബി ആസാദും, ശശിതരൂരും, കബിൽ സിബൽ, ആനന്ദ് ശർമ്മയടക്കമുള്ള നേതാക്കൾ ഈ ആവശ്യം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. വേണ്ടത്ര ജനപിന്തുണ ഇല്ലാത്തവരാണ് കെ.പി.സി.സി, ഡിസിസി ഉൾപ്പെടെയുള്ള ഘടകങ്ങളിൽ ഭാരവാഹികളാകുന്നത്. വർഗ്ഗീയതയെ ചെറുക്കലാണ് ഇന്നത്തെ പ്രധാന കടമ, നേതൃത്വം ഈ യാഥാർത്ഥ്യം തിരിച്ചറിയണം. കോൺഗ്രസ്സ് നിലനിൽക്കേണ്ടത് രാജ്യത്തെ ആവശ്യമാണ്. കോഴിക്കോട് ജില്ലയിലെ പതിമൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ ഒന്നിൽപോലും കോൺഗ്രസിന് ജയിക്കാനായില്ല. ഇതിന്റെ കാരണം പരിശോധിക്കണം. ഗ്രൂപ്പ് രാഷ്ട്രീയം ഒഴിവാക്കിയില്ലെങ്കിൽ കോൺഗ്രസ്സ് രക്ഷപ്പെടില്ല. 2017ൽ നൽകിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ തിരെഞ്ഞെടുപ്പ് നടത്താതെ നേതൃത്വം പ്രവർത്തകരെ വഞ്ചിക്കുകയാണ്. നോമിനികളെ ഭാരവാഹികളാക്കുന്ന നടപടി അവസാനിപ്പിക്കണം. ജനറൽ കൺവീനർ എടത്തിൽ ബഷീർ, അഭിലാഷ്, പി ഈസ്റ്റ്ഹിൽ, പങ്കെടുത്തു.

വാർത്താ സമ്മേളനത്തിൽ ആലംകോട് സുരേഷ് ബാബു സംസാരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *