ഗസ്മ അബാക്കസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഗസ്മ അബാക്കസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

മലപ്പുറം: കുട്ടികളില്‍ പഠന ഭാരം ലഘൂകരിച്ച് പഠന താല്‍പര്യം വര്‍ധിപ്പിച്ചും ഭാവിയിലെ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമായി പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗസ്മ അബാക്കസ് ക്രിസ്മസ്, പുതുവത്സരാഘോഷവും ചെന്നൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലെവല്‍ അബാക്കസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ചടങ്ങ് എസ്.ഐ ജെ.ആര്‍ തുളസി ഉദ്ഘാടനം ചെയ്തു. ഗസ്മ അബാക്കസ് എം.ഡി സറീന അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മന്‍സൂര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷിര്‍ളി,ബോര്‍ഡ് മെമ്പര്‍മാരായ സന, റാഫിദ, ഷബ്‌ന , കോര്‍ മെമ്പര്‍മാരായ സരിത, സാനിയ, സൈനബ്, അജിത, ശ്രീഷ എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍ ആസിഫ് ടി.എം ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ഗസ്മ അബാക്കസിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *