ജില്ലാ ഗവ. ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: ജനകീയ സമരസമിതി സമരം അവസാനിപ്പിച്ചു

ജില്ലാ ഗവ. ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: ജനകീയ സമരസമിതി സമരം അവസാനിപ്പിച്ചു

കോഴിക്കോട്: ലേബര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സമരസമിതി ജില്ലാ ഗവ. (ബീച്ച്) ജനറല്‍ ആശുപത്രി ശുചീകരണ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച് വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജനകീയ സമരസമിതിയുടെ പ്രക്ഷോഭ പരിപാടികള്‍ അവസാനിപ്പിച്ചു. ശുചീകരണ തൊഴിലാളികളുടെ അഡ്‌ഹോക്ക് വിഭാഗം നിയമനത്തിന്റെ ആറ് മാസം കാലാവധി മൂന്ന് മാസമാക്കുക, നിയമനത്തില്‍ 50 വയസ് പ്രായപരിധി 60 ആക്കുക, നിലവിലെ നിയമന ലിസ്റ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ജനറല്‍ ഗവ. ബീച്ച് ആശുപത്രി കേന്ദ്രീകരിച്ച് വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ തീരുമാനിച്ച പശ്ചാത്തലാത്തിലാണ് അഡ്‌ഹോക്ക് വഴി നടത്തിയ അഭിമുഖ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനുള്ള നീക്കം തടയുകയും ഇതിനകം ലിസ്റ്റില്‍ നിന്നും നിയമനം നടത്തിയ ആറ് പേരെ എംപ്ലോയ്‌മെന്റ് വഴി സ്ഥിര നിയമനം നടത്തുന്ന മുറയ്ക്ക് പിരിച്ചുവിടാനും ഇവര്‍ക്കായി നല്‍കിയ ആറ്മാസ കാലാവധി മൂന്ന് മാസമാക്കി ചുരുക്കുകയും ചെയ്തുക്കൊണ്ട് സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിറക്കി. സമരത്തിന് കാരണമായ അഡ്‌ഹോക്ക് നിയമന ലിസ്റ്റില്‍ നിന്നും പുതിയ നിയമനങ്ങള്‍ പാടില്ലെന്നും ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. സമാപന പരിപാടിയില്‍ ഷിജി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍, ജനറല്‍ കണ്‍വീനര്‍ കെ.ഷൈബു, കെ. അജയ്‌ലാല്‍, കെ.വൈഷ്ണവേഷ്, ടി. ശ്രീകുമാര്‍, പി. രാജന്‍, സുനീഷ് കുമാര്‍, രുഗ്മിണി.സി, ഇ.പി അംബിക, ടി.പി തങ്കമാണ്, കെ.ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *