ആത്മബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കും: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ആത്മബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കും: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

കിണാശേരി സ്‌കൂളിന് കബ്യൂട്ടര്‍ ലാബ് സമര്‍പ്പിച്ചു

കോഴിക്കോട്: കുടുംബങ്ങളിലെ ആത്മബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. മാങ്കാവ് കിണാശ്ശേരിയിലെ പ്രമുഖ കുടുംബമായ മണലൊടി കുടുംബ സമിതിയുടെ 28ാം വാര്‍ഷിക ആഘോഷത്തില്‍ കുടുംബ സംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വര്‍ഷം ഒരുലക്ഷം പേരില്‍ 25 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. വിദ്യഭ്യാസ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്. എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ആത്മ പരിശോധന നടത്തണമെന്ന് മന്ത്രി പറഞ്ഞു. കുടുംബം എന്നത് ഒരു മരത്തിന്റെ ചില്ല പോലെ വിവിധ ദിശയിലേക്ക് വളരും, എന്നാല്‍ അടിവേര് അന്വേഷിച്ചാല്‍ ഒന്നാണെന്ന് വ്യക്തമാകും.സ്വന്തത്തിലേക്ക് ചുരുങ്ങുന്നതിന് പകരം സമൂഹത്തിലേക്ക് വ്യാപരിക്കാന്‍ കഴിയണം. പരസ്പരം പരിഗണിക്കുന്നതോടൊപ്പം സഹജീവികളെ ഏത് പ്രതിസന്ധിയിലും ചേര്‍ത്ത് പിടിക്കാന്‍ സാധിക്കുക എന്നതാണ് മാനവികത നല്‍കുന്ന സന്ദേശം ഇതിന് കുടുംബ സംഗമം പോലുള്ള ഒത്തുചേരല്‍ ഗുണം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബ സമിതി ഡയരക്ടറിയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കുടുംബ സമിതി ഡയരക്ടറി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രകാശനം ചെയ്യുന്നു

 

തുടര്‍ന്ന് കിണാശ്ശേരി ഗവ. സ്‌കൂളിന് സമര്‍പ്പിച്ച മണലൊടി കുഞ്ഞിക്കോയ ഹാജി മെമ്മോറിയല്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം കുഞ്ഞിക്കോയ ഹാജിയുടെ മൂത്ത മകള്‍ സൈനബ ഹജ്ജുമ്മ നിര്‍വഹിച്ചു. കുടുംബ സമിതി പ്രസിഡന്റ് അസ്‌ലം മണലൊടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ വിഭാഗം ചെയര്‍മാന്‍ പി.കെ നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഈസാ അഹമ്മദ്, സാഹിദ സുലൈമാന്‍, ഹനീഫ മണലെടി ബര്‍ഫീഖ് മണലൊടി , അസീസ് മണലൊടി, മെഹറൂഫ് മണലൊടി, എം.കെ.എം കുട്ടി എന്നിവര്‍ സംസാരിച്ചു. വിവിധ മത്സര പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. വാര്യന്‍ കുന്നന്‍ പുസ്‌ക രചയിതാവ് റമീസ് മുഹമ്മദ്, മുന്‍ കൗണ്‍സിലര്‍ എ.അപ്പുട്ടി, മാങ്കാവ് ജംഗ്ഷനില്‍ പ്രതിഫലം വാങ്ങാതെ വാഹന ഗതാഗതം നിയന്ത്രിക്കുന്ന കെ.അബൂബക്കര്‍, കോയ ഹസ്സന്‍ കുട്ടി എന്നിവരെ ആദരിച്ചു. കലാകായിക മത്സരങ്ങളും, സ്ത്രീകള്‍ക്ക് പുഡ്ഡിംഗ്, മൈലാഞ്ചി അണിയല്‍ മത്സരങ്ങളും സംഘടിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *