മാഹി: മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എം.എം.സിക്ക് ദേശീയ സ്റ്റാര്‍ട്ട് അപ് പുരസ്കാരം. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റാര്‍ട്ട് അപ് സംരംഭം എന്ന നിലയ്ക്കാണ് മാഹി എം.എം.സിക്ക് ദേശീയ സ്റ്റാര്‍ട്ട് അപ് പുരസ്കാരം ലഭിച്ചത്. മുംബൈ സിഡ്കോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആനന്ദ് ചാരിയില്‍ നിന്ന് എം.എം.സി ചെയര്മാന് മന്‍സൂര്‍ പള്ളൂര്‍ ഏറ്റുവാങ്ങി. ടി.ക്യു.വി മാനേജിങ് ഡയരക്ടറും സ്റ്റാര്‍ട്ട് അപ് അവാര്‍ഡ് ജൂറി ചെയര്മാന് കേതന് വക്കാരിയയും ചടങ്ങില്‍ പങ്കെടുത്തു.