മാഹി: മഞ്ചക്കല്‍ ഭാഗത്ത് വോക് വേയുടെ മതില് തകര്‍ന്നു വീണു. മതില് ചെരിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. ആറ് മീറ്ററോളം നീളത്തില്‍ മതില് തകര്‍ന്നിട്ടുണ്ട് . മതിലിനോട് ചേര്‍ന്ന് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു. സംഭവസമയം വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. അപകടാവസ്ഥയിലായിരുന്ന മതില് പൊളിച്ചു മാറ്റുവാനുള്ള യാതൊരു നടപടിയും മാഹിയിലെ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. മഞ്ചക്കല്‍ ബോട്ട് ഹൗസ് മുതല്‍ മുണ്ടോക്ക് ഇസ്ലാഹി സെന്ററിന്റെ സമീപത്ത് വരെ നിര്‍മിച്ച മതില് പലയിടത്തും ചെരിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.