കോഴിക്കോട്: സമൂഹത്തിലും കുടുംബത്തിലും വെളിച്ചം പകരേണ്ടവരാണെന്ന് സ്ത്രീകളെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി. കുടുംബങ്ങളുടെ സന്തുലിതാവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്ത്രീകള്‍ക്കാണ് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ഹാദിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടീന്‍സ് കോണ്‍ക്ലൈവ് ഏകദിന പരിശീലന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷറഫുദ്ദീന്‍ വെളിമണ്ണ അധ്യക്ഷത വഹിച്ചു. പി. ശിഹാബുദ്ദീന്‍, നാസര്‍ സഖാഫി മണ്ടാട് ഹനീഫ അസ്ഹരി കാരന്തൂര്‍ സംസാരിച്ചു. ലൈഫ് സപ്പോര്‍ട്ടിംഗ് ക്ലാസുകള്‍ക്ക് ട്രോമാകെയര്‍ പരിശീലകരായ സുഹൈന വാഴക്കാട്, റമീസ് നേതൃത്വം നല്‍കി. അബ്ദുസ്സമദ് സഖാഫി, കെ.പി സ്വാലിഹ് ഇര്‍ഫാനി, ജാബിര്‍ സഖാഫി, സയ്യിദ് ജഅ്ഫര്‍ ഹുസൈന്‍ സഖാഫി സംബന്ധിച്ചു.