‘ചില്ലുകുപ്പിയില്‍ ഹൃദയം, കണ്‍മുന്നില്‍ തലച്ചോര്‍’; അത്ഭുത കാഴ്ചകളുമായി മെഡക്‌സ് 22

‘ചില്ലുകുപ്പിയില്‍ ഹൃദയം, കണ്‍മുന്നില്‍ തലച്ചോര്‍’; അത്ഭുത കാഴ്ചകളുമായി മെഡക്‌സ് 22

ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. കടാവര്‍ (ശവശരീരം) ഉള്‍പ്പടെ മനുഷ്യശരീരത്തിലെ അവയവങ്ങള്‍ നേരിട്ടു കാണാനും, സംശയനിവാരണം നടത്താനും സാധിക്കുന്നതോടൊപ്പം വിവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും ഓര്‍ത്തോ, മെഡിസിന്‍, പല്‍മനോളജി, ഗൈനക്ക്, സര്‍ജറി വിദഗ്ധരുടെ നിര്‍ദേശങ്ങളും ലഭിക്കും. മലബാര്‍ മെഡിക്കല്‍ കോളേജ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. രമേശ് രവീന്ദ്രന്‍, സിനിയര്‍ മാനേജര്‍ സുനിഷ് കുമാര്‍ എന്നിവരാണ് എക്സിബിഷന് നേതൃത്വം നല്‍കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *