- കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുവാന്‍ പദ്ധതി ഉണ്ടാക്കും
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡിയോഗം ചേര്‍ന്നു. 2023 /24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നത്. നിലവിലുള്ള പദ്ധതി കൂടാതെ 38% വരുന്ന യുവജനങ്ങള്‍ക്ക് വേണ്ടി മാന്‍പവര്‍ ബാങ്ക് ആരംഭിക്കുവാനും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ നാസര്‍ സ്വാഗതം പറഞ്ഞു ,ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജനിദാ ഫിര്‍ദൗസ്, മെമ്പര്‍ പി പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു . പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് ആസൂത്രണ മാര്‍ഗരേഖ അവതരിപ്പിച്ചു. തുടര്‍ന്ന്കില ഫാക്കല്‍റ്റി അംഗം എന്‍ വി ബാബുരാജ് ക്ലാസ് എടുത്തു . 13 ഗ്രൂപ്പുകളായി വര്‍ക്കിംഗ് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി. സര്‍ക്കാര്‍ തീരുമാനപ്രകാരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടി 2023 ജനുവരി 3 മുതല്‍ 13 വരെ ഗ്രാമസഭ ചേരുന്നതാണ്.