കോഴിക്കോട്: യുണൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഓഫ് എക്സ് – സര്‍വ്വീസ്മെന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 30ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ വെച്ച് ചേരുന്നു. എ. കെ. ശശീന്ദ്രന് (കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി ) ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. ടി.പി ദാസന് (കോഴിക്കോട് കോര്പറേഷന് മുന്‍ മേയര്‍) മുഖ്യാതിഥിയാകും. സെക്യൂരിറ്റി സേവനം കാര്യക്ഷമമാക്കുവാനും ജനോപകാരപ്രദമാക്കുവാനുമാണ് സെമിനാര്‍ നടത്തുന്നുത്.