കോട്ടയ്ക്കല്‍: നെല്ലുവായ ധന്വന്തരി ആയുര്‍വേദ ഭവന്‍ ഡയരക്ടറും കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് അധ്യാപകനുമായിരുന്ന ഡോ.സി.എം ശ്രീകൃഷ്ണന്‍, തലപ്പിള്ളി താലൂക്കിലെ പ്രസിദ്ധ വൈദ്യനായ ചീരക്കുഴി നാരായണന്‍ വൈദ്യര്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദ താളിയോല ഗ്രന്ഥങ്ങള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍ക്ക് കൈമാറി. ഭാവി തലമുറയുടെ ഉപയോഗത്തിനായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രസിദ്ധീകരണ വിഭാഗം താളിയോലകളുടെ സംരക്ഷണവും ഡിജിറ്റൈസേഷനും നടത്തിവരുന്നുണ്ടെന്ന് ഡോ.പി.എം വാരിയര്‍ പറഞ്ഞു. സി.ഇ.ഒ ഡോ.ജി.സി ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ.പി.രാംകുമാര്‍, അജയ് കെ.ആര്‍, പബ്ലിക്കേഷന്‍ വിഭാഗം ചീഫ് എഡിറ്റര്‍ പ്രൊഫ. കെ.മുരളി, ഡോ.കെ. ദേവീകൃഷ്ണന്‍, ഡോ.കൃഷ്ണകുമാര്‍ നായിക്.എന്‍, വിനോദ്.ജി, ഡോ. ശ്രീനാഥ്, എം,ടി രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.