മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പുതുച്ചേരി അരിയംകുപ്പത്ത് നിന്നെത്തിയ അയ്യപ്പ ഭക്ത സംഘം ശബരിമല 18ാം പടിക്ക് താഴെ പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു. ഇത് വെറും പോസ്റ്ററല്ല, ശബ്ദമാണെന്നും ബാനറിലെഴുതിയിട്ടുണ്ട്. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് 28ന് ഹര്‍ത്താല്‍ നടത്താന്‍ എ.ഐ.ഡി.എം.കെ ആഹ്വാനം ചെയ്തു. പുതുവൈ മക്കള്‍ തമിഴ് സംഘം ,സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തുകളയച്ചിട്ടുണ്ട്