അഹ്‌മദാബാദ്: 300 കോടിയില്‍ അധികം രൂപയുടെ മയക്കുമരുന്നും അയുധങ്ങളുമായി പാക് ബോട്ട് ഗുജറാത്തില്‍ പിടിയില്‍. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. ഐ.ബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തുന്നത്. ബോട്ടിലുണ്ടായിരുന്ന പത്തുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 25,280 കോടി രൂപയോളം വിലവരുന്ന ഹെറോയിന്‍ വഹിച്ചുള്ള പാക് ബോട്ട് ഗുജറാത്ത് തീരത്തുന്നിന്നും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. വെടിവച്ചാണ് അന്നു ഇവരെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നുമായി പാക് ബോട്ടുകള്‍ ഇന്ത്യന്‍ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം നിരീക്ഷണം ശക്തമാക്കിയിരുന്നു.