നവോത്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങളെ ചെറുക്കും: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

നവോത്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങളെ ചെറുക്കും: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

വളപട്ടണം: ദശാബ്ദങ്ങള്‍ നീണ്ടുനിന്ന നവോത്ഥാന മൂന്നേറ്റത്തിലൂടെ കേരള മുസ്ലീം സമൂഹം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രണ്ട് ദിവസമായി വളപട്ടണത്ത് നടന്നുവന്ന കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് സമാപനം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രാമാണികത സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കടുത്ത അപരാധമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ യാതൊരു പരാതികള്‍ക്കിടം നല്‍കാതെ മികച്ച രൂപത്തില്‍ സംഘടിപ്പിച്ച ഖത്തര്‍ സര്‍ക്കാരിനേയും ഖത്തര്‍ അമീറിനെയും സമ്മേളനം അഭിനന്ദിച്ചു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള വിപുലമായ കര്‍മപദ്ധതികളും ബജറ്റും സമ്മേളനം അംഗീകരിച്ചു. മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍ജി.കെ. സൈതലവി അധ്യക്ഷത വഹിച്ചു.

കേരള സകാത്ത് ഫൗണ്ടേഷന്‍ പ്രോജക്ട് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ലോഞ്ചിംഗ് നിര്‍വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ. ശബീന മുഖ്യാതിഥിയായിരുന്നു. കെ.പി. അബ്ദുറഹ്‌മാന്‍ സുല്ലമി, കെ.പി സക്കരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, എം. അഹ്‌മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, സി. മമ്മു കോട്ടക്കല്‍, പി.പി. ഖാലിദ്, സി. അബ്ദുലത്തീഫ് മാസ്റ്റര്‍, ഡോ. ഇസ്മായില്‍ കരിയാട്, പി. അബ്ദുല്‍അലി മദനി, കെ.എ. സുബൈര്‍, അബ്ദുല്‍ ശബീര്‍ തിരൂര്‍, കെ.എല്‍.പി. ഹാരിസ്, എം.എം ബശീര്‍ മദനി, സലീം കരുനാഗപ്പള്ളി, എം.ടി മനാഫ് മാസ്റ്റര്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, ഫൈസല്‍ നന്മണ്ട, ബി.പി.എ ഗഫൂര്‍, സുഹൈല്‍ സാബിര്‍, ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ്, റാഫിദ ചങ്ങരംകുളം, തഹ്ലിയ പ്രസംഗിച്ചു. എ.പി. നൗഷാദ് ആലപ്പുഴ, അശ്‌റഫ് മമ്പുറം, അബ്ദുല്‍ഖാദര്‍ കടമ്പനാട്, ശുക്കൂര്‍ പാലക്കാട്, കെ.ബി. മജീദ് തൊടുപുഴ, ലത്തീഫ് പരപ്പനങ്ങാടി, റശീദ് ഉഗ്രപുരം, സി.പി അബ്ദുല്ലക്കുട്ടി, പി.ടി മജീദ് സുല്ലമി, ടി.കെ.എന്‍ നാസര്‍, മൂസ്സക്കുട്ടി മദനി, ടി.ഒ. അബ്ദുറഹ്‌മാന്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *