ഭക്ഷണ വിതരണം നടത്തി

ഭക്ഷണ വിതരണം നടത്തി

കോഴിക്കോട്: എം.ഇ.എസ് ടൗണ്‍ കമ്മിറ്റി കോട്ടപ്പറമ്പ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്കും ഭക്ഷണ വിതരണം നടത്തി എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി. കെ അബ്ദുല്‍ ലത്തീഫ് പാലക്കണ്ടി , ആശുപത്രി സൂപ്രണ്ട് ഡോ.സുജാതക്ക് ഭക്ഷണപ്പൊതി കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് കോയട്ടിമാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ പി.പി പ്രമോദ് കുമാര്‍, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.വി കുഞ്ഞാമു, യുണൈറ്റഡ് മര്‍ച്ചെന്റെസ് ചേംബര്‍ സാരഥി ടി.പി അബ്ദുല്‍ ഷഫീഖ്, ഗഫൂര്‍ കുന്നുംപുറം, ആശിര്‍ ബി.വി, ഷമീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിനോദ്കുമാര്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സെക്രട്ടറി മോറയാസ് സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *