ശ്രീ ഗോകുലം ഗ്രൂപ്പ് ഡിജിറ്റൽ ബിസിനസിലേക്ക്

ആദ്യ ഷോറൂം കോഴിക്കോട് കണ്ണംങ്കണ്ടി ചേംബറിൽ പ്രവർത്തമാരംഭിച്ചു

കോഴിക്കോട് : ശ്രീഗോകുലം ഗ്രൂപ്പ് ഡിജിറ്റൽ മേഖലയിലേക്ക് കടന്നുവരികയാണെന്നും ഇതിന്റെ ഭാഗമായി രാജ്യത്താകമാനം വരുന്ന അഞ്ച് വർഷംകൊണ്ട് ആയിരത്തിലധികം ഗോകുലം ജി സ്‌റ്റോറുകൾ ആരംഭിക്കുമെന്ന് ചെയർമാൻ ഗോകുലം ഗോപാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ ബ്രാഞ്ച് മാവൂർ റോഡിൽ കണ്ണംങ്കണ്ടി ചേംബറിൽ പ്രവർത്തമാരംഭിച്ചിട്ടുണ്ട്. മൊബൈൽ, സ്മാർട്ട് വാച്ച്, ടിവി, കമ്പ്യൂട്ടർ, ക്യാമറ, സൗണ്ട്‌സിസ്റ്റമടക്കമുള്ള ഇരുപതിൽപരം ഡിവിഷനുകളിലായി അഞ്ഞൂറിൽപരം ബ്രാന്റുകളും, അക്‌സസറീസും സ്റ്റോറിൽ ലഭ്യമാണ്. വിദക്ത ടെക്‌നിഷ്യൻമാരുടെ നേതൃത്വത്തിൽ സർവ്വീസ് സെന്ററും ഗോകുലം ജി സ്‌റ്റോറിന്റെ ഭാഗമായി പ്രവർത്തിക്കും. മികച്ച ബ്രാൻഡ് ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സിഇഒയും ഡയറക്ടറുമായ പത്മജൻ റ്റി.എസ് പറഞ്ഞു. ഏതാണ്ട് രണ്ട് വർഷത്തോളമായി ഈ പ്രാജക്ട് വിഭാവനം ചെയ്തിട്ട്. കോറാണയടക്കമുള്ള പ്രശ്‌നങ്ങൽ വന്നതുകൊണ്ടാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിന്റെ ലാഭത്തിന്റെ അമ്പത്ശതമാനം സാമൂഹിക പ്രതിബദ്ധതയുള്ള സേവനപ്രവർത്തങ്ങൾക്ക് വിനിയോഗിക്കുന്നതിനാലും, അമ്പത് വർഷമായി ജനങ്ങൾക്ക് നൽകിയ സേവനത്തിലധിഷ്ഠമായ പ്രവർത്തനമാണ്. ഗോകുലത്തിന് സമാനമായ പല കമ്പനികൾ പരാജയപ്പെട്ടപ്പോഴും ഗോകുലം വിശ്വാസ്യത തെളിയിച്ച് നിൽക്കാനായെന്ന് ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ഭാവിയിൽ പദ്ധതിയുണ്ട്. നിലവിൽ മേന്മയേറിയ അനുബന്ധ ഉപകരണങ്ങൾ നിർമിക്കുന്നുണ്ട്. ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് ഡിജിഎം ബൈജു എം.കെ, ഗോകുലം ജി സ്‌റ്റോർ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ദീപ്തിദാസ്, ഓപ്പറേഷൻ ഹെഡ് ശ്യാംപ്രസാദ് സംബന്ധിച്ചു.

കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ ഗോകുലം ഗോപാലൻ സംസാരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *