ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

കണ്ണൂര്‍: മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറിയേക്കും. ഒഴിയാന്‍ സന്നദ്ധത അറിയിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ ലഭിക്കുന്ന സൂചന. തനിക്കെതിരായ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ് ഇ.പി ജയരാജന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. പാര്‍ട്ടി പദവികളെല്ലാം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത് മുതല്‍ പ്രധാന പരിപാടികളില്‍ നിന്നും പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇ.പി വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇ.പി നേതൃത്വത്തെ അറിയിച്ചിരുന്നു.
സി.പി.എം സംസ്ഥാന സമിതിയില്‍ പി. ജയരാജന്‍ വിഷയം ഉന്നയിച്ചപ്പോള്‍ പരാതി എഴുതി നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ മറുപടി. നിലവിലെ സാഹചര്യത്തില്‍ പി. ജയരാജന്‍ പരാതിയുമായി മുന്നോട്ട് തന്നെ പോകും. ആ സാഹചര്യത്തില്‍ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇ.പി വിഭാഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ സന്നദ്ധത ഇ.പി ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് സൂചന.

പദവികളില്‍ തുടര്‍ന്നു പോകുന്നതിന് തനിക്ക് ബുദ്ധിമുട്ടുകളുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകള്‍ ബുദ്ധിമുട്ടാണ്. അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്ന ആവശ്യം ഇ.പി നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണം വരുന്നത്. ഇതോടെയാണ് പദവികള്‍ ഒഴിയാനുള്ള സന്നദ്ധത വീണ്ടും ആവര്‍ത്തിച്ചത്.

കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സി.പി.എമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *