ബഫർസോൺ വിജ്ഞാപനം റദ്ദാക്കണം : സംയുക്ത കർഷക സംരക്ഷണ സമിതി

കോഴിക്കോട് : തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 23 വന്യജീവി സങ്കേതങ്ങൾക്കും, ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള 105 ജനവാസ വില്ലേജുകളെ ബർഫർസോണുകളാക്കി പ്രഖ്യാപിച്ചുള്ള വിജ്ഞാപനം റദ്ദാക്കണമെന്ന് സംയുക്ത കർഷക സംരക്ഷണസമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്യഷിഭൂമികളും, ടൗൺഷിപ്പുകളും, ഉൾപ്പെടുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം ജനങ്ങൾ ജീവിക്കുന്ന പ്രദേശങ്ങളെയാണ് യാതൊരു അന്വേഷണവും നടത്താതെ ഡി.എഫ്.ഒമാർ ഏകപക്ഷീയമായി റിപ്പോർട്ടുണ്ടാക്കി സർക്കാറിൽ സമർപ്പിച്ചിട്ടുള്ളത്. ഡി.എഫ്.ഒമാർ സ്ഥലം സന്ദർശിക്കുകയോ, അഭിപ്രായങ്ങൾ കേൾക്കുകയോ ചെയ്തിട്ടില്ലെന്നവർ കുറ്റപ്പെടുത്തി. വന്യജീവിസങ്കേതങ്ങളുടെ ആവാസകേന്ദ്രങ്ങളാകുന്ന പ്രദേശങ്ങളിൽ വൈകിട്ട് ആറ് മണിക്ക് ശേഷം തെരുവ്‌വിളക്കുകൾ കത്തിക്കാനോ, വാഹനസർവ്വീസ്, പള്ളിപെരുന്നാൾ, ഉത്സവം, സിനിമാശാലകൾ, പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നിനും സാധിക്കില്ല. ഇവിടങ്ങളിലെ ജനങ്ങൾക്ക് വലിയദുരന്തമാണ് വരാൻ പോകുന്നത്. വന്യമ്യഗങ്ങൾ നാട്ടിലേക്കിറങ്ങി ക്യഷിനശിപ്പിക്കലടക്കമുള്ള പ്രയാസങ്ങൾ സ്യഷ്ടിക്കും. നൂറ്റാണ്ടുകളായി ജീവിക്കുന്ന മണ്ണിൽ നിന്ന് ഇറങ്ങിപോകേണ്ടിവരും.വിജ്ഞാപനത്തിന്റെ വിവർത്തനം പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണമെന്ന കോടതി വിധിപോലും ഇവിടെ പാലിക്കപ്പെട്ടില്ല. മലയാളത്തിൽ ലഭ്യമാക്കാൻ നടപടിയുണ്ടാവണം. വിഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷക പടപ്പുറപ്പാട് പ്രക്ഷോഭം 28ന് കാലത്ത് 9 മണിക്ക് പൂഴിത്തോട് നിന്ന് താമരശ്ശേരിബിഷപ്പ് റെമീജിയോസ് ഇഞ്ചനാനി നേതൃത്വം നൽകും. നൂറ് കണക്കിന് വാഹനാകമ്പടിയും ആയിരങ്ങൾ അണിനിരന്ന് 29ന് വൈകിട്ട് അടിവാരത്ത് ജനസാഗരമായി മാറും. ചെയർമാൻ ജിതോഷ് മുതുകാട്, വൈസ് ചെയർമാൻ ഒ.സി തോമസ്, ജനറൽ കൺവീനർ ജോർജ് കുംബ്ലാനി, ട്രഷറർ ബേബി കാപ്പുകാട്ടിൽ, വൈസ് ചെയർമാൻ ആവള ഹമീദ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *