കോഴിക്കോട്: എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ ജില്ലാ റാലി കൊടുവള്ളിയിൽ നടക്കും. ജില്ലയിലെ 14 ഡിവിഷനുകളിൽ നിന്നായി കാൽ ലക്ഷം വിദ്യാർഥികൾ റാലിയിൽ അണിനിരക്കും. ഒരു സെക്ടറിൽ നിന്നും 51 അംഗങ്ങളുള്ള സംഘമായാണ് ഐൻ ടീം റാലിയിൽ അണിനിരക്കുക. വൈകിട്ട് നാലിന് മോഡേൺ ബസാറിൽ നിന്ന് ആരംഭിക്കുന്ന റാലി ടൗണിന്റെ ഹൃദയഭാഗത്തിലൂടെ കടന്ന് പാലക്കുറ്റി പെട്രോൾ പമ്പ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ നഗരിയിൽ സമാപിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കും. എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് സഫ്്വാൻ സഖാഫി പൊക്കുന്ന് അധ്യക്ഷനാവും. ഐപിബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ, എസ്എസ്എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി പാലക്കാട്, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കലാം മാവൂർ, എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇല്യാസ് സഖാഫി കൂമണ്ണ സംസാരിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ജി. അബൂബക്കർ, എകെസി മുഹമ്മദ് ഫൈസി, നാസർ ചെറുവാടി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, കുഞ്ഞബ്ദുള്ള കടമേരി, സലീം അണ്ടോണ, ഷുക്കൂർ സഖാഫി വെണ്ണക്കോട്, സി എം യൂസുഫ് സഖാഫി, അബ്ദുൽ നാസർ സഖാഫി അമ്പലക്കണ്ടി, വിപി അബ്ദുൽ നാസർ സഖാഫി, മുഹമ്മദലി കിനാലൂർ, ഡോ. അബൂബക്കർ നിസാമി, മജീദ് പുത്തൂർ, എ പി അൻവർ സ്വാദിഖ് സഖാഫി സംബന്ധിക്കും. ഡോ. എം എസ് മുഹമ്മദ് സ്വാഗതവും ഹാരിസ് കെപിസി നന്ദിയും പറയും.