സംശുദ്ധ പൊതു പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഇ.കെ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി
കോഴിക്കോട്: കെ. കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കെ.കരുണാകരന്‍ 12ാമത് അനുസ്മരണ സമ്മേളനവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കല്‍ ചടങ്ങും മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കരുണാകരന്‍ രാജ്യത്തെ അതുല്യനായ പ്രതിഭാശാലിയാണെന്നും വീട്ടിലെ കാര്യങ്ങള്‍ മാറ്റിവച്ച് സമൂഹത്തിനുവേണ്ടി ജീവിതം ഹോമിച്ച് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ നാടിന്റെ നട്ടെല്ലാണെന്നും, ഇവരെ ആദരിക്കുന്നത് മഹത്തായ കര്‍മമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
സംശുദ്ധ പൊതു പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം മുന്‍ ഡി.സി.സി വൈസ് പ്രസിഡന്റ് ഇ.കെ ഗോപാലകൃഷ്ണന് നല്‍കി. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, പി.എം നിയാസ്, എന്‍.സുബ്രഹ്‌മണ്യന്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.സി ശോഭിത, കെ.പി പുഷ്പരാജ്, ജഗത്മയന്‍ ചന്ദ്രപുരി, പ്രമീള ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ജെ റോബിന്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, പി.കെ മാമുക്കോയ, സി. കൃഷ്ണന്‍ കുട്ടി, വി.മുഹമ്മദ്, ദേവദാസ് നെല്ലിക്കോട്, പി.ടി ബാലകൃഷ്ണന്‍ നായര്‍, സിദ്ധന്‍ പുതുശ്ശേരി, വി. വിശ്വനാഥന്‍ മാസ്റ്റര്‍, എം.പി രാധാകൃഷ്ണന്‍, കെ.അനന്തന്‍ നായര്‍, എന്‍.എസ് ദത്താത്രേയന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.