വളപട്ടണം: ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ന്യൂനപക്ഷാവകാശങ്ങള്‍ ഒന്നൊന്നായി എടുത്തു കളയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅ്വ സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മൗലാനാ ആസാദ് ഫൗണ്ടേഷന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയ നടപടികള്‍ പിന്‍വലിക്കണം. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ഉന്നതിക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍ നിര്‍വീര്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.
സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച ന്യൂനപക്ഷ സെല്ലിന്റേയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റേയും കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ നിന്നും മുസ്ലീം സമുദായത്തെ അകറ്റി നിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുത്ത വിവേചനമാണ്. കേരള ജംജയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രൊഫ. എ. അബ്ദുല്‍ ഹമീദ് മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. മര്‍കസുദ്ദഅ്വ ജന.സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. വൈസ്. പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന് സുല്ലമി അധ്യക്ഷത വഹിച്ചു. പ്രൊഫ.അബ്ദുല്‍ ഹമീദ് മദീനി രചിച്ച ‘ഹത്ഹുല്‍ അസീസ്’ ഖുര്‍ആന്‍ പരിഭാഷയുടെ ഒന്നാം വാള്യം സി.പി. ഉമര്‍സുല്ലമി പ്രകാശനം ചെയ്തു. അബ്ദുലത്തീഫ് പൂതപ്പാറ പുസ്തകം ഏറ്റുവാങ്ങി. അലി മദനി മൊറയൂര്‍ പുസ്തക പരിചയം നടത്തി. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ എബിലിറ്റി ഫൗണ്ടേഷന് ചെയര്മാന് അഹ്മദ് കുട്ടി, അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ഇസ്മായില്‍ കരിയാട് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഡോ. ജാബിര്‍ അമാനി, പ്രൊഫ. അബ്ദുല്‍ അലി മദനി, ഫൈസല്‍ നന്മണ്ട, ഡോ. അന്‍വര്‍ സാദത്ത്, സി.ടി. ആയിശ ടീച്ചര്‍, ഡോ. യു.പി. യഹ്യാഖാന്‍, കെ. അഹമ്മദ് കുട്ടി മാസ്റ്റര്‍, കെ.എന്‍. സുലൈമാന്‍ മദനി, റശീദ് ഉഗ്രപുരം, സി. അബ്ദുലത്തീഫ് മാസ്റ്റര്‍ വകുപ്പുതല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. പ്രൊഫ. കെ.പി. സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, ഡോ. അനസ് കടലുണ്ടി, കെ.പി. ഖാലിദ്, ബി.പി.എ. ഗഫൂര്‍, എം.ടി. മനാഫ് മാസ്റ്റര്‍, ഡോ. ഇസ്മായില്‍, കെ.എ. സുബൈര്‍, ഡോ. മൂസ്സ സുല്ലമി, അഡ്വ. പി. മുഹമ്മദ് ഹനീഫ വിഷയം അവതരിപ്പിച്ചു. അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, കെ.എല്‍.പി ഹാരിസ്, എന്‍ജിനീയര്‍ സൈതലവി, കുഞ്ഞമ്മദ് മദനി, പ്രൊഫ. ജലീല്‍ ഒതായി, സല്‍മ അന്‍വാരിയ്യ, സഹല്‍ മുട്ടില്‍, സുഹാന കണ്ണൂര്‍, പി.പി. ഖാലിദ്, കെ.എം ഹമീദലി ചാലിയം പ്രസംഗിച്ചു.രണ്ട് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.