സിദ്ധ ദിനാചരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

സിദ്ധ ദിനാചരണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ആറാമത് സിദ്ധ ദിനാചാരണത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷനും സിദ്ധാ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി ശാന്തിഗിരി ആയുർവ്വേദ സിദ്ധ വൈദ്യശാലയുടെ സഹകരണത്തോടെ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, എക്‌സ്‌പോ എന്നിവ സംഘടിപ്പിച്ചു. ടാഗോർ ഹാളിൽ നടന്ന പരിപാടി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള സിദ്ധ ചികിത്സാ സ്ഥാപനങ്ങൾ മെച്ചപ്പെട്ട പ്രവർത്തനമാണ് നടപ്പാക്കിവരുന്നതെന്നും സിദ്ധ ചികിത്സയിൽ സർക്കാർ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസ്എം ഡിഎംഒ ഡോ. മൻസൂർ കെ.എം സിദ്ധ ദിന സന്ദേശം നൽകി. സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ആരോഗ്യ പുഷ്പം ന്യൂസ് ലെറ്ററിന്റെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 100 പേർക്ക് സൗജന്യ രക്ത പരിശോധന, പാചക മത്സരം, സ്പെഷ്യാലിറ്റി ഒ.പികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
കൗൺസിലർ അബൂബക്കർ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി ത്യാഗരാജ്, ഹോമിയോ ഡി.എം.ഒ കവിത പുരുഷോത്തമൻ, ഐഎസ്എം സീനിയർ സൂപ്രണ്ട് രഞ്ജിനി, സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറർ ഡോ. സംഗമിത്ര എസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മിഥുൻ സി, എസ്.ഐ.എം.എ.ഐ സെക്രട്ടറി ഡോ. ഗോപിക തുയ്യത്ത് തുടങ്ങിയവർ പങ്കെടുത്തു. ‘ആരോഗ്യ പൂർണ്ണമായ ജീവിതത്തിന് സിദ്ധ ഭക്ഷണരീതിയും പോഷകാഹാരങ്ങളും’എന്ന വിഷയത്തിൽ ഡോ.മിഥുൻ സി ക്ലാസെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *