മാഹി: പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹി സെന്ററിലെ അസി.രജിസ്ട്രാര്‍ സി.എം ശ്രീകല മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല ഫൈനാന്‍സ് വിഭാഗം, യുണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ വിഭാഗം, കമ്യൂണിറ്റി കോളേജ് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മടപ്പള്ളി ഗവ.കോളജ് അസോ: പ്രൊഫസര്‍ ഡോ. ഷമീര്‍ ദാസ് ഭര്‍ത്താവാണ്. ശ്രീകലക്ക് പ്രിന്‍സിപ്പാളുംും, സഹ അധ്യാപകരും യാത്രയയപ്പ് നല്‍കി.