കോഴിക്കോട്: എട്ടാംക്ലാസിലെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറില്‍ ജ്യോതിഷത്തെ അപമാനിക്കാന്‍ ശ്രമിച്ചതായി പണിക്കര്‍ സര്‍വീസ് സൊസൈറ്റി ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കും. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബേപ്പൂര്‍ ടി.കെ മുരളീധര പണിക്കര്‍, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ജ്യോതിഷ സഭ സെക്രട്ടറി മൂലയില്‍ മനോജ് പണിക്കര്‍, ജ്യോതിഷ സഭ ചെയര്മാന് വിജീഷ് പണിക്കര്‍ സംബന്ധിച്ചു.