കോഴിക്കോട്: ‘അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍, ശാസ്ത്ര വിചാര പുലരി പിറക്കാന്‍’ എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ എരഞ്ഞിപ്പാലം മേഖല വിളംബരജാഥയുടെ ഉദ്ഘാടനം പത്രപ്രവര്‍ത്തകനും നോവലിസ്റ്റും ആയ മധുശങ്കര്‍ മീനാക്ഷി വേങ്ങേരി നേതാജി റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയില്‍ വെച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ കെ. ശൈലേഷ്, ദീപ്തി, നേതാജി വായനശാല പ്രസിഡണ്ട് സി.രാജേന്ദ്രന്‍, സെക്രട്ടറി പി.വിനയന്‍, വൈസ് പ്രസിഡണ്ട് എന്‍.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.