കോഴിക്കോട്: മലബാര്‍ കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ അസോസിയേഷന് (മകാസ) സംഘടിപ്പിക്കുന്ന റഫിയുടെ കുടുംബത്തോടൊപ്പം റഫി സംഗീത നിശ 28ന് (ബുധന്‍) വൈകീട്ട് ആറ് മണിക്ക് ടാഗോള്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഫിയുടെ കൊച്ചുമകള്‍ തസ്നീം അഹമ്മദ്, ഭര്‍ത്താവ് ഫിറോസ് അഹമ്മദ് പങ്കെടുക്കും. ഗായകരായ സതീഷ് ബാബു, അഫ്സല്, ജൂഡിത്ത്, ബിയ ജയന്, ശംസുദ്ദീന്‍ കൊയപ്പത്തൊടി, ഡോ.അനു ദേവാനന്ദ്, ജബ്ബാര്‍ മാളികപുരയില്‍, റിയാസ് കോഴിക്കോട്, ഫാറൂഖ് തലശ്ശേരി എന്നിവര്‍ റഫി നൈറ്റില്‍ ഗാനങ്ങളാലപിക്കും. പഴയകാല ഗായികമാരായ മച്ചാട്ട് വാസന്തി, റംല ബീഗം, പരേതനായ ഗിറ്റാറിസ്റ്റ് വിന്‍സെന്റിന് വേണ്ടി ഭാര്യ ഇന്ദിരക്കും ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും സമ്മാനിക്കും. 50 വര്‍ഷക്കാലം ഗാനമേളയിലെ നിറസാന്നിധ്യം സതീഷ്ബാബുവിനെ ചടങ്ങില്‍ ആദരിക്കും. മുന്‍ പ്രവാസികളടക്കം കല-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന മകാസ ഭാവിയില്‍ വിപുലമായ പരിപാടികള്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ടി.പി.എം ഫസല്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ അലോപ്പതി-ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വിപുലമായ ഫ്രീ മെഡിക്കല്‍ ക്യാമ്പ് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അലി പി.പി (ജനറല്‍ സെക്രട്ടറി), ഫിറോസ് പി.എസ്, ഗോകുല്‍ദാസ്, മധുകൃഷ്ണന്, റസാഖ് തെക്കേപ്പുറം എന്നിവരും സംബന്ധിച്ചു.