കോഴിക്കോട്: ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേള ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്രാഫ്റ്റ് ബസാര്‍ പവലിയന്‍ ജില്ലാ കലക്ടര്‍ ഡോ. നരസിംഗുരി ടി.എല്‍ റെഡി ഐ.എ.എസും അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയന്‍ പയ്യോളി നഗരസഭാധ്യക്ഷന്‍ വടക്കയില്‍ ഷഫീക്കും നബാര്‍ഡ് പവലിയന്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജി. ഗോപകുമാര്‍ നായരും ഉദ്ഘാടനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറ്റേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഉപഹാര സമര്‍പ്പണം നടത്തി. പ്രസ്തുത ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് അഷറഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഹാന്റി ക്രാഫ്റ്റ് സര്‍വീസ് സെന്റര്‍ തൃശ്ശൂര്‍ ഡോ. സജി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് പാരമ്പരിക് കരികാര്‍ നിരഞ്ജന്‍ ജൊന്നലട എന്നിവര്‍ സംസാരിച്ചു.
ഷിബു എം.പി, മഠത്തില്‍ നാണു മാസ്റ്റര്‍, സദക്കത്തുള്ള സി.പി, ബൈജു എ.കെ, ഷാഹുല്‍ ഹമീദ് വി.എം, ഒ.ടി മുരളീദാസ്, യു.ടി കരീം, റഹ്‌മത്തുള്ള എസ്.വി, വടക്കയില്‍ രാജന്‍ എന്നിവര്‍ സംബന്ധിച്ചു. സര്‍ഗാലയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.പി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജേഷ് ടി.കെ ജനറല്‍ മാനേജര്‍ നന്ദിയും അറിയിച്ചു. തുടര്‍ന്ന് മലമുഴക്കി ട്രൂപ്പിന്റെ ബാംബു മ്യൂസിക്ക് പ്രോഗ്രാമും അരങ്ങേറി.