കോഴിക്കോട്: ഫീയസ്റ്റോ ഓള്‍ ഇന്ത്യാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍ 30 വരെ മാനാഞ്ചിറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് വൈകീട്ട് 4.30ന് ഡോ.സി.ബി.സി വാര്യര്‍ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ (മാനാഞ്ചിറ മൈതാനം) മന്ത്രി പി.എ മുഹമ്മദ് റിയസ് ഉദ്ഘാടനം ചെയ്യും. ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ നേവി പൂണെ, പഞ്ചാബ് പോലിസ് ജലന്ധര്‍, ഇന്ത്യന്‍ ബാങ്ക് ചെന്നൈ, ഐ.സി.എഫ് ചെന്നൈ, ബാങ്ക് ഓഫ് ബറോഡ ബാംഗ്ലൂര്‍, കെ.എസ്.ഇ.ബി ട്രിവാന്‍ഡ്രം ഉള്‍പ്പെടെ ആറ് പുരുഷ ടീമുകളും കെ.എസ്.ഈ.ബി ട്രിവാന്‍ഡ്രം, ഇസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്ത, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദ്, പഞ്ചാബ് പോലിസ് ജലന്ധര്‍ ഉള്‍പ്പെടെ നാല് വനിതാ ടീമുകളുമാണുള്ളത്. ഉദ്ഘാടനം ദിവസം വൈകീട്ട് അഞ്ച് മണിക്ക് ഈസ്റ്റേണ്‍ റെയില്‍വേ പഞ്ചാബ് പോലിസ് ടീമിനേയും 6.30ന് ബാങ്ക് ഓഫ് ബറോഡ ബാംഗ്ലൂര്‍ ആന്‍ഡ് ഐ.സി.എഫ് ചൈന്നൈയേയും നേരിടും. വാര്‍ത്താസമ്മേളനത്തില്‍ സനില്‍ ശിവദാസ് ഐ.ആര്‍.എസ് (ചെയര്‍മാന്‍ ഫീയസ്റ്റോ ക്ലബ്), കെ.ജി രഘുന്ദന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), ജെ.എ മജീദ് (വൈസ് ചെയര്‍മാന്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.