തലശ്ശേരി: ഓരോ കുഞ്ഞും പിറന്നുവീഴുന്നത് സ്വതസിദ്ധമായ കഴിവുകളോടെയാണെന്നും അത്തരം സര്‍ഗ്ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അല്‍ബിര്‍റ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. ധര്‍മ്മടം ദാറുസ്സലാം അല്‍ബിര്‍റ് സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി.മുഹമ്മദലി, അസ്ഹറുദ്ധീന്‍ ബാഖവി, പി.കെ റിനാഷ് എന്നിവര്‍ പ്രസംഗിച്ചു.