തലശ്ശേരി ഹെറിട്ടേജ് റണ്‍ സീസണ്‍ ടൂ: വിളംബര ജാഥ സംഘടിപ്പിച്ചു

തലശ്ശേരി ഹെറിട്ടേജ് റണ്‍ സീസണ്‍ ടൂ: വിളംബര ജാഥ സംഘടിപ്പിച്ചു

തലശ്ശേരി: ഹെറിട്ടേജ് റണ്‍ സീസണ്‍ ടൂവിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സബ് കലക്ടര്‍ ബംഗ്ലാവ് തലശ്ശേരിയില്‍ നിന്ന് തുടങ്ങി വെല്ലസ്ലി ബംഗ്ലാവ്, ആംഗ്ലിക്കന്‍ ചര്‍ച്ച്, ജവഹര്‍ ഘട്ട്, ഓടത്തില്‍ പള്ളി, തലശ്ശേരി കോട്ട, പാരീസ് സ്ട്രീറ്റ്, താഴെയങ്ങാടി, കസ്റ്റംസ് റോഡ്, കടല്‍പാലം, ജഗന്നാഥ ക്ഷേത്രം, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ സമാപിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജി ജിജേഷ്‌കുമാര്‍, റിട്ട. എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍, ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ആര്‍.സരസ്വതി, ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസ് അധ്യാപകന്‍ ഓള്‍വിന്‍ പരേര എന്നിവര്‍ പങ്കെടുത്തു. ബ്രണ്ണന്‍ എച്ച്.എസ്.എസിലെ 60 വിദ്യാര്‍ഥികളാണ് ജാഥയില്‍ പങ്കെടുത്തത്. ജനുവരി ഒന്നിനാണ് റണ്‍.

തലശ്ശേരിയിലെ പൈതൃക ഇടങ്ങളെ ചേര്‍ത്ത് സംഘടിപ്പിക്കുന്ന തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ ടു വില്‍ ആദ്യം ഓടി എത്തുന്ന സ്ത്രീക്കും പുരുഷനും അരലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സിയും ഡി.എം.സിയും സംയുക്തമായാണ് റണ്‍ സംഘടിപ്പിക്കുന്നത്. http://www.ilovethalassery.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ഡി.ടി.പി.സിയുടെ കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓഫ് ലൈനായും രജിസ്റ്റര്‍ ചെയ്യാം. രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും റണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പേര്‍ക്കും മെഡലുകളും ലഭിക്കും. തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുകയും പൊതുജനങ്ങളില്‍ ടൂറിസം അവബോധം സൃഷ്ടിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. 150 രൂപയാണ് റജിസ്‌ട്രേഷന്‍ ഫീസ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *