രാജ്യത്ത് കൊവിഡ് ഭീതി; പുതിയ വാക്‌സിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

രാജ്യത്ത് കൊവിഡ് ഭീതി; പുതിയ വാക്‌സിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് രാജ്യത്ത് വീണ്ടും ഉയരുന്നതിനിടെ പുതിയ വാക്‌സിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊവോവാക്‌സ് വാക്‌സിനിന് ആണ് സിറം അനുമതി തേടിയത്. രണ്ട് ഡോസ് കൊവിഷീല്‍ഡ് അല്ലെങ്കില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മുന്‍കരുതല്‍ ഡോസായാണ് കൊവോവാക്‌സ് നല്‍കുക.
ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ രണ്ടു പേരിലും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് കൊറോണയുടെ ഈ വകഭേദം സ്ഥിരീകരിച്ചത്.

കൊവിഡിന്റെ വകഭേദം പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് വേഗത്തില്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *