വൈദ്യരത്‌നം മാതൃഗേഹം പ്രസവരക്ഷാ ചികിത്സാ പദ്ധതിക്ക് തുടക്കം

വൈദ്യരത്‌നം മാതൃഗേഹം പ്രസവരക്ഷാ ചികിത്സാ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂര്‍ണ ആയുര്‍വേദ പരിചരണം ഇനി അവരവരുടെ വീടുകളില്‍ തന്നെ നിന്നുകൊണ്ട് ചെയ്യാനുള്ള അവസരം വൈദ്യരത്നം കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നു. സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തന്നെ ശാസ്ത്രീയ രീതിയില്‍ നല്‍കുന്ന പരമ്പരാഗത പ്രസവരക്ഷാ ചികിത്സയില്‍, ആയുര്‍വേദ വിധി പ്രകാരമുള്ള ഉഴിച്ചില്‍, വേതുകുളി, മുഖലേപം മുതലായ ചികിത്സകള്‍ ഉള്‍പ്പെടുന്നു. 14, 21, 28 ദിവസത്തെ വ്യത്യസ്ത പാക്കേജുകളില്‍ ലഭ്യമായ ഈ ചികിത്സ, വിദഗ്ധരായ ലേഡി ഡോക്ടര്‍മാരുടെയും, പരിചയസമ്പന്നരായ തെറാപിസ്റ്റുകളുടെയും മേല്‍നോട്ടത്തില്‍ ചെയ്യുന്നു. ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയ്ത അരിഷ്ടം, ലേഹ്യം മുതലായ പ്രസവരക്ഷാ മരുന്നുകളും കൂടി ഉള്‍പ്പെടുന്നതാണ് പാക്കേജ്.

പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. വൈദ്യരത്‌നം സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് സുരേഷ്. എം. പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി ടീച്ചര്‍ ആശംസ നേര്‍ന്നു. വൈദ്യരത്‌നം സെയില്‍സ് മാനേജര്‍ ശ്രീജിത്ത് ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ ഫിസിഷ്യന്‍ ഡോ. കെ.എസ്. വിമല്‍ കുമാര്‍ സ്വാഗതവും സോണല്‍ സെയില്‍സ് മാനേജര്‍ ഷിജീഷ്. കെ നന്ദിയും പറഞ്ഞു.

ചികിത്സയോടൊപ്പം അബ്ഡോമിനല്‍ ബാന്‍ഡേജ് (വയറു കെട്ടല്‍), പോസ്റ്റ് നേറ്റല്‍ യോഗ, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍, ടെന്‍ഷന്‍, ഉത്കണ്ഠ പോലുള്ള മാനസിക വിഷമങ്ങള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ടും, കൗണ്‍സലിങ്ങും ലഭ്യമാണ്. പ്രസവരക്ഷക്കും, അമ്മയുടെയും കുഞ്ഞിന്റെയും എണ്ണതേച്ചുകുളി മുതലായ കാര്യങ്ങള്‍ക്കും ആളുകളെ കിട്ടാന്‍ പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രീയ രീതിയില്‍ അവരവരുടെ വീടുകളില്‍ തന്നെ നിന്നുകൊണ്ട് അത്തരം ചികിത്സക്കുള്ള അവസരം ഒരുക്കുകയാണ് കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്‌മെന്റ് സെന്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍ 9746732696, 0495 2302696.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *