കോഴിക്കോട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫിസ് നളന്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.എന്‍.ടി.യുസി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. എം. രാജന് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് പി. എം. അബ്ദുറഹ്മാന് അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് കെ. സി. ഗോപാലന്, എന്‍. ഹരിദാസന്, കെ. എം. കൃഷ്ണന്‍കുട്ടി, ടി. കെ. രാജേന്ദ്രന്, കെ.എം ചന്ദ്രന്, പി.പി പ്രഭാകരകുറുപ്പ്, എം. വാസന്തി, പി. എം. കുഞ്ഞുമുത്തു, ടി. ഹരിദാസന് പ്രസംഗിച്ചു.